പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിലെ പദ്ധതികളെല്ലാം നടന്നാൽ സുന്ദരം എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുഖ്യമന്ത്രിയോടൊപ്പം അയ്യപ്പ സംഗമത്തിന് എത്തിയ വെള്ളാപ്പള്ളി ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പദ്ധതികൾ എല്ലാം അതി ഗംഭീരം.നടന്നാൽ സുന്ദരം.കാത്തിരുന്നു കാണാം – വെള്ളാപ്പള്ളി പറഞ്ഞു.
പദ്ധതികൾ എല്ലാം നടക്കുമെങ്കിൽ നല്ല കാര്യം. അയ്യപ്പന്മാർ ഇപ്പോൾ വന്നാലും എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട്. ഇപ്പത്തന്നെ ഇരിക്കാനും കിടക്കാനും സൗകര്യമില്ല.
സംഗമവും ലക്ഷ്യവും നല്ലതാണ്. നല്ല ലക്ഷ്യസ്ഥാനത്ത് എത്തേണ്ട. തനിക്ക് താൽപര്യക്കുറവ് ഒന്നുമില്ല.പഞ്ചസാര പറഞ്ഞിട്ട് കാര്യമില്ല.അത് വായിലിട്ടാൽ അല്ലേ മധുരം അറിയൂ – വെള്ളാപ്പള്ളി പറഞ്ഞു.

