Spread the love

കേരളാ കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53)നിര്യാതനായി. വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരുന്ന വഴി ഹൃദയാഘാതത്തെത്തുടര്‍ന്നാണന്ത്യം. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം)സംസ്ഥാന പ്രസിഡണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരി സമിതി അംഗമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു