യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ കുന്നംകുളം പോലീസ് മർദ്ദിച്ചത് കണ്ണ് ചൂഴ്ന്നെടുക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിലെ മർദ്ദനത്തെക്കാൾ ഭീകരത എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരള പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം. മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല.
ക്രൂരമർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസുകാരെ പിരിച്ചു വിട്ടില്ലെങ്കിൽ യുഡിഎഫ് എടുക്കുന്ന നിലപാട് സങ്കല്പിക്കാൻ പോലും കഴിയില്ല

