Spread the love

കൊച്ചി: ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.

നടിയും സംഘവും നടുറോഡില്‍ കാര്‍ തടഞ്ഞ് പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 24-ന് രാത്രി കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്.

അതേസമയം കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പോലീസ് പറഞ്ഞു. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.