Spread the love

സ്വതന്ത്ര മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നുവെന്ന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണൻ്റെ ഒരു നിഷ്പക്ഷ മാധ്യമപ്രവർത്തകൻ്റെ മരണമൊഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

 

മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായ നീക്കം സജീവമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന് അനിവാര്യമാണ്.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ  പി റെജി, റിപ്പോർട്ടർ ടിവി പ്രത്യേക ലേഖകൻ ടി പി പ്രശാന്ത്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.