Spread the love

കോട്ടയം : യുഡിഎഫ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ. ട്രാൻസ്‌പോർട്ട് ഡെമോക്രറ്റിക് ഫെഡറേഷൻ സംസ്ഥാന സമരപ്രഖ്യാപന കൺവെൻഷൻ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുൻ എം.എൽ.എ വി.എസ്.ശിവകുമാർ സ്വാഗത പ്രഭാഷണം നടത്തി.
മുൻ എം.എൽ.എ കെ.സി.ജോസഫ്, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ടി.സോണി (ടി.ഡി.എഫ് വൈസ്  പ്രസിഡന്റ് ), Adv. ജി.ഗോപകുമാർ (ഡി.സി.സി വൈസ്  പ്രസിഡന്റ്), പി.എസ് സിജി തുടങ്ങിയവർ സംസാരിച്ചു.

ജീവനക്കാരുടെ ഒപ്പം എന്നും നിന്നിട്ടുള്ളത് യുഡിഎഫ് മാത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
സമര പ്രഖ്യാപന കൺവെൻഷന് കാരണമായ സാഹചര്യങ്ങളും, തുടർ സമരങ്ങളെപ്പറ്റിയും എം. വിൻസെന്റ് എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു.

യുഡിഎഫ് ഭരണത്തിൽ ജീവനക്കാർക്കും സ്ഥാപനത്തിനും വളർച്ചയ്ക്കും, നിലനിൽപ്പിനും എല്ലാ സഹായവും ചെയ്തതിനെ മുൻ എം.എൽ.എ വി.എസ്.ശിവകുമാർ ഓർമിപ്പിച്ചു. എന്നാൽ കെ.എസ്.ആർ.ടി.സിയെ ശ്രദ്ധിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയിൽ ആണ് പിണറായി ഭരണം എന്നദ്ദേഹം പരിഹസിച്ചു. 4000ത്തോളം ബസുകൾ വാങ്ങിയ യുഡിഎഫ് ഗവൺമെന്റ് അവയുടെ ഉദഘാടന മാമാങ്കം നടത്തിയില്ലെന്നും, ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ നടത്തുന്ന കേവലം 100 ബസുകളുടെ  ഉദഘാടന മാമാങ്കം ലജ്ജാകരമെന്നും അദ്ദേഹം വിമർശിച്ചു.

ശമ്പള പരിഷ്കരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക, ഡി.എ പൂർണമായും അനുവദിക്കുക, പുതിയ ബസ്സുകൾ നിരത്തിലിറക്കുക, എം പാനൽ ജീവനക്കാരുടെ ശമ്പളം യഥാ സമയം നൽകുക, പി.എസ്.സി വഴി നിയമനം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. വരുന്ന ആഴ്ചകളിൽ  ഡിപ്പോ, ജില്ലാ തല പ്രതിഷേധ പരിപാടികളും തുടർന്ന് സംസ്ഥാന തല സമരങ്ങളും നടത്തും.

2-09-25ന് ഡിപ്പോകളിൽ പ്രതിഷേധ ധർണ്ണയും, 10-09-25ന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും തുടർന്ന് 13-09-25 മുതൽ 23-09-25 വരെ യൂണിറ്റ് തലങ്ങളിൽ തൊഴിലാളികളിൽ നിന്നും ഒപ്പ് ശേഖരണവും നടത്തും.
24-09-25ന് കേരളത്തിലെ എല്ലാ ഡിപ്പോയിലെയും  ജീവനക്കാരെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ച് എന്നിവയും നടത്തും.