Spread the love

കോട്ടയം: ഇരട്ട ചുങ്കം ഏർപ്പെടുത്തിയ അമേരിക്കൻ നയത്തിൽ ആശങ്ക അറിയിച്ച് പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ.

പുതിയ നികുതി അമേരിക്കയിൽ ഇന്ത്യൻ സാധനങ്ങളുടെ ഇറക്കുമതി ബിസിനസ് ചെയ്യുന്ന മലയാളികളെ ദോഷകരമായി ബാധിക്കും. ഇതര രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ പ്രത്യേകിച്ച് തേയില അടക്കമുള്ളവയുടെ വ്യാപാരത്തെ വളരെ ഗുരുതരമായി ബാധിക്കും. ഇത് ഈ മേഖലയിൽ തൊഴിൽ പ്രശ്നത്തിനും ഇടയാക്കിയേക്കാം

പുതിയ സാഹചര്യം വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ ചർച്ച ചെയ്യുകയുണ്ടായി. അമേരിക്കൻ മലയാളി വ്യവസായികളെയും കുടുംബങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിൽ എത്രയും വേഗം പരിഹാരമുണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റിന് നിവേദനം നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസും സഹഭാരവാഹികളും അറിയിച്ചു.

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെ നിലവിൽ ഇത് ബാധിക്കും എന്ന് കരുതുന്നില്ല. എങ്കിലും വില വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മലയാളി സമൂഹത്തിന് കടുത്ത ആശങ്കയുണ്ട്.