ധർമസ്ഥല: ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹവും താൻ കുഴിച്ചിട്ടതായി ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. താൻ ബാഹുബലിക്കുന്നിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ ശുചീകരണത്തൊഴിലാളി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം മണ്ണുനീക്കി പരിശോധന നടത്തുന്നതിനിടെയാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
അതേസമയം ധര്‍മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് സൂചനകള്‍. ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന സജീവമാണ്. തിരച്ചിലിനെ സംബന്ധിച്ച് തിങ്കളാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.

