Spread the love

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ ‌പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം.‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.

ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബിജുക്കുട്ടനും ഡ്രൈവര്‍ക്കും പരിക്കേറ്റു.

ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.