Spread the love

ഷാർജ : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറി(30)ന്റേത് ആത്മഹത്യയെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നും ശരീരത്തിലെ മുറിപ്പാടുകള്‍ക്ക് പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.

അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. അതേസമയം, ഷാർജ ഫൊറൻസിക് മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.