വൈക്കത്ത് കാട്ടിക്കുന്നിൽ വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. പൂത്തോട്ടയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുന്നു.
ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.

