Spread the love

മോണോഗമിയെന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം ഭാര്യമാരെയോ ഭർത്താക്കന്മാരെയോ നമ്മുടെ സമൂഹമോ നിയമമോ അം​ഗീകരിക്കുന്നില്ല. ഒരേസമയം ഒന്നിലധികം പങ്കാളിൾക്കൊപ്പം ജീവിക്കുന്ന ആളുകൾ ഇന്ന് പലയിടങ്ങളിലും ഉണ്ട്.

ഇപ്പോഴിതാ പോളിമോറസ് ജീവിതത്തിലൂടെ സന്തോഷം കണ്ടെത്തുകയാണ് അമേരിക്കയില്‍ നിന്നുള്ള ജെയിംസ്‌ ബാരെറ്റ് എന്ന യുവാവ്. ജെയിമിന് അഞ്ച് ഭാര്യമാരും 11 മക്കളുമാണ് ഉള്ളത്.

മിക്കവാറും ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്താറുണ്ട്. ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഒന്നിലധികം ഭാര്യമാരും ഇത്രയും കുട്ടികളും ഉള്ളതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ഭാര്യമാർ തമ്മിൽ തന്റെ ശ്രദ്ധ നേടുന്നതിനായി തികച്ചും ആരോ​ഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്.

ഈ അഞ്ച് ഭാര്യമാരും അവരുടെ മക്കളും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് എല്ലാവരും കഴിയുന്നത് എന്നും ജെയിം പറയുന്നു