കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം
ഇന്ന് രാവിലെ ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിട്ടുള്ളതെന്നും വീട്ടിലെ ഒരു മകന്‍ നഷ്ടപ്പെട്ട പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തേക്ക് അടിയന്തരമായി പോകാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഡിഡിയും സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം താനും അവിടേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അപകടം ഉണ്ടായതിന് പിന്നാലെ അധികൃതരുടെ വീഴ്്ച്ചയെന്ന വിധത്തില്‍ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കെഎസ്ഇബിയും സ്‌കൂള്‍ അധികൃതരും പരസ്പ്പരം പഴിചാരുകയാണ്. സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

