ഗ്രീൻ കൗണ്ടി : അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചു കയറി തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടം.
ഡാലസിനടുത്ത് വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന് തീ പിടിക്കുകയായിരുന്നു.
അവധി ആഘോഷിക്കാനാണ് കുടുംബം ഡാലസില്‍ എത്തിയത്.അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹങ്ങള്‍ ഹൈദരാബാദിലേക്ക് കൊണ്ടുവരും.

