രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ന്യൂദല്‍ഹിക്കു മടങ്ങി. തിങ്കളാഴ്ച്ച രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടെങ്കിലും മഴമൂലം മടങ്ങി. തുടര്‍ന്ന് കാര്‍ മാര്‍ഗം കളമശേരിയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതി 12.40നു വ്യോമസേന ഹെലികോപ്റ്ററില്‍ വീണ്ടും ഗുരുവായൂരിലേയ്ക്കു പുറപ്പെട്ടു. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തി 3.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങി.
ഭാര്യ ഡോ.സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങളായ ആഭ വാജ്‌പേയി, കാര്‍ത്തികേയ് വാജ്‌പേയി എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

