കോട്ടയം : അസം സ്വദേശി മോഷണക്കേസ് പ്രതി ജയില്‍ ചാടി. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.
കോട്ടയം ജില്ലാ പോലീസ് പ്രതിക്കായി വ്യാപക തെരച്ചില്‍ ജില്ലയില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്. അതേസമയം പ്രതി എങ്ങനെ രക്ഷപ്പെട്ടു എന്നതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ടു ദിവസം മുന്‍പാണ് ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അമിനുല്‍ ഇസ്ലാമിനെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.

