കൊല്ലം: കൊല്ലത്ത് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്.മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്നും അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അച്ഛൻ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി.
ഒടുവിൽ അച്ഛനും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷനത്തുൽ റെയിൽവേ ട്രാക്കിനു സമീപം ഓടയ്ക്കു അടുത്ത ചെരിപ്പ് കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കാടുമൂടിയ ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിനു സമീപത്തെ ഉയർന്ന ഭാഗത്തെ വഴിയിലൂടെ നടന്നുപോകുമ്പോൾ കാൽവഴുതി താഴേക്കു വീണതാകാമെന്നു സംശയിക്കുന്നു. അന്വേഷണം നടക്കുകയാണ്.

