Spread the love

ആലപ്പുഴ: രണ്ട് ദിവസം മുമ്പ് ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മായ എന്ന 37വയസുകാരി ആണ് കാണാതായത്.

മായയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ആണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർഡിലെ തൊട്ടപ്പുറത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം മായ്ക്ക് ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് മായ ബീച്ച് വാർഡിൽ വാടകയ്ക്ക് താമസിക്കുന്നത്.