Spread the love

കൊച്ചി: ട്രെയിന്‍ യാത്രാനിരക്ക് ജൂലൈ 1 മുതല്‍ വര്‍ധിക്കും. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകളില്‍ 2 പൈസ വീതവുമാണ് കൂടൂന്നത്. സീസണ്‍ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമില്ല. ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസില്‍ 500 കിലോമീറ്റര്‍ വരെയും നിരക്ക് കൂടില്ല. 500 കിലോമീറ്ററിനു മുകളിലുള്ള യാത്രയ്ക്ക് കിലോമീറ്ററിന് 0.5 പൈസ വീതമാണ് വര്‍ധിക്കുക. അഞ്ചര വര്‍ഷത്തിനു ശേഷമാണ് റെയില്‍വേ യാത്രാനിരക്ക് കൂട്ടുന്നത്.

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജൂലൈ 1 മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. കൗണ്ടറുകളില്‍ നിന്നും അംഗീകൃത ഏജന്റുമാരില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവരും ജൂലൈ 15 മുതല്‍ ആധാര്‍ നമ്പര്‍ നല്‍കണം. യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. യഥാര്‍ഥ ആധാര്‍ നമ്പര്‍ നല്‍കിയാണ് ടിക്കറ്റ് ബുക്ക് ബുക്ക് ചെയ്തതെന്ന് പരിശോധിക്കും.