കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ്. റെയ്‌ഡിനെ തുടർന്ന് ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന പരാതികൾ നേരെത്തെ ഉയർന്നിരുന്നു. അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. ബെഹറിന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് കൊടുത്തത് . ഓണ്‍ലൈനായിട്ടിരുന്നു വാടക നല്‍കുന്നത് .