Spread the love

കോട്ടയം: കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ ആണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു.

കാര്‍ ഓടിച്ചിരുന്ന വേളൂര്‍ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയില്‍നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു.