Spread the love

കോട്ടയത്ത് മണര്‍കാട് ബാറിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്ത്രപ്പറമ്പില്‍ പരമേശ്വരന്റെ മകന്‍ എം.വി മഹേഷ് (41) നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മണര്‍കാട് കെ.കെ റോഡരികിലുള്ള ബാറിന്റെ പാര്‍ക്കിംങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.ഇന്‍ഡസ് മോട്ടോഴ്സ് ജീവനക്കാരനാണ്.

ബാറില്‍ നിന്നും പുറത്തെത്തിയ ശേഷം വിശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിളിച്ചിട്ട് കിട്ടാതായതോടെ സഹജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് കാറില്‍ നിന്നും പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.