തിരുവനന്തപുരത്ത് നന്തൻകോട് കൂട്ടക്കൊലക്കേസില്‍ വിധിഇന്ന്. കുടുംബത്തിലെ നാലുപേരെ പ്രതി കേഡല്‍ ജിൻസണ്‍ കൊലപ്പെടുത്തിയ കേസില്‍ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
കേസില്‍ രണ്ടു തവണയാണ് വിധി പറയുന്നത് മാറ്റി വെച്ചത്.
കേഡല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. അരും കൊലയുടെ കാരണം പിതാവിനോടുള്ള വിരോധം ആണെന്നാണ് പ്രോസിക്യൂഷൻ വാദം.2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. എട്ടിന് രാത്രി മൃതദേഹങ്ങള്‍ക്ക് തീവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്.