കോട്ടയം: കോട്ടയം നഗരസമീപത്തുളള പാറപ്പാടം ദേവീക്ഷേത്രത്തില്‍ മോഷണം.ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകള്‍ മോഷണം പോയി.
47 വിളക്കുകള്‍ ഉണ്ടായിരുന്നതില്‍ 21 എണ്ണം അഴിച്ചു വച്ചെങ്കിലും കവര്‍ന്നെടുക്കാന്‍ സാധിച്ചില്ല.ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.
പാറപ്പാടം ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളില്‍ തൂക്ക് വിളക്കുകള്‍ വച്ചിരുന്നു. ഈ വിളക്കുകള്‍ ദീപാരാധനാ സമയത്ത് അടക്കം തെളിയ്ക്കുന്നതാണ്.
ഈ വിളക്കുകളില്‍ 26 എണ്ണമാണ് മോഷ്ടാവ് കവര്‍ന്നത്.അര്‍ദ്ധരാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസിയാണ് മോഷണം നടക്കുന്നത് കണ്ടത്.തുടര്‍ന്ന് ഇയാള്‍ വിവരം പൊലീസില്‍ അറിയിച്ചു. കണ്ട്രോള് റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് രക്ഷപെട്ടിരുന്നു.