പത്രപ്രവർത്തക യൂണിയൻറെ സമീപകാല ചരിത്രത്തിൽ ആദ്യമായി മാധ്യമപ്രവർത്തകർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ യൂണിയൻറെ നേതൃത്വത്തിൽ ഒരു ദിനം മുഴുവൻ ഉപവാസ സമരം.
മാധ്യമം ദിനപ്പത്രത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കും നയങ്ങൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ പി റെജി നയിക്കുന്ന 24 മണിക്കൂർ ഉപവാസം നാളെ രാവിലെ 10 മണി മുതൽ കോഴിക്കോട് വെള്ളിമാടുകുന്ന് മാധ്യമം കേന്ദ്ര ഓഫീസിന് മുമ്പിൽ നടക്കും.
മംഗളം മാധ്യമ ദിനപത്രങ്ങളിൽ മാസങ്ങളായി ശമ്പളം കുടിശ്ശികയാണ്. ഒറ്റപ്പെട്ട പ്രതിഷേധവും ചർച്ചകളും നടന്നിട്ടും മാനേജ്മെൻറ് തീർത്തും നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് യൂണിയൻ ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്

