Spread the love

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ധന്‍ബാദ് ജില്ലയില്‍ നിന്നുള്ള പൂജ ദത്തയാണ് മരിച്ചത്. ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ഭാഗികമായി ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു.

മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്റെ വാടകക്കാരിയാണെന്ന് വീട്ടുടമ പറഞ്ഞു.

യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. ചോരയിൽ കുളിച്ച് നഗ്നമായനിലയിലായിരുന്നു മൃതദേഹം.

ഫ്‌ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. കഴിഞ്ഞ മൂന്നുവർഷമായി ഇതേ ഫ്‌ളാറ്റിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിൽ 23-ന് സാധനങ്ങൾ വാങ്ങാനായാണ് യുവതി അവസാനമായി ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയതെന്നും സമീപവാസികൾ പറഞ്ഞു.