പാലക്കാട്: വിഷു ബമ്പര്‍ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേര്‍ക്ക്.
രണ്ടാം സമ്മാനം നേടിയവര്‍ 1.VA 699731, 2.VB 207068, 3.VC 263289, 4.VD 277650, 5.VE 758876, 6.VG 203046.
ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ്. ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില.
വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 42,17,380 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയില് ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയുമാണ് മുന്നിലുള്ളത്.
രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്കുന്ന വിഷു ബമ്പറിന് 300 രൂപയില്‍ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.