വടകര : വടകരയിൽ യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുലാണ്(30) മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
രാഹുൽ ഇന്റർസിറ്റി എക്‌സ്പ്രസിന് മുന്നിലേക്കാണ് ഇറങ്ങിയത്. അരമണിക്കൂറോളം നേരമെടുത്താണ് ട്രെയിനിൽ കുരുങ്ങിയ മൃതദേഹം മാറ്റിയത്.
മരിച്ച രാഹുൽ വാണിമേൽ കുളപ്പറമ്പിൽ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരൻ ദേവാനന്ദ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

