Spread the love

കോട്ടയം :കോട്ടയത്ത് എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രധാന പ്രതിയെ ഒഴിവാക്കിയതില്‍ അന്വേഷണം പോലീസ് ആസ്ഥാനത്തുനിന്ന് നേരിട്ട് അന്വേഷണം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് ഉപ മേധാവി (ഇന്റലിജന്‍സ്) സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദേശം നല്‍കിതയാണ് റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പിയു ടെ നേതൃത്വത്തിലും അന്വേഷണം നടന്നുവരുകയാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒഴിവാക്കിയ പ്രതിയുടെ സംഘത്തില്‍ സ്ത്രീകളും ഉളളതായാണ് പരാതി,

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേ ഷണ വിഭാഗത്തിന് ലഭിച്ചതായാണ് വിവരം. ഒഴിവാക്കിയ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് ഡാന്‍ സാഫ് സംഘം പാറേച്ചാലിലെത്തിയത്. പോലീസ് എത്തു മ്പോള്‍ രണ്ട് യുവാക്കളും കാറിനുള്ളിലായിരുന്നു. പോലീസി നെ കണ്ട് ഇരുവരും ഒരുമിച്ചാണ് കാറില്‍ നിന്നിറങ്ങിയോടി യത്. തുടര്‍ന്ന് ഇരുവരെയും പോലീസ് ഓടിച്ചിട്ട് പിടികൂടുക യായിരുന്നു. സംഭവസ്ഥലത്ത് നാട്ടുകര്യം വഴിയാത്രക്കാരും തടിച്ചുകൂടി. തുടര്‍ന്നാണ് രണ്ട് പ്രതികളെയും കോട്ടയം വെ സ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ബുധനാഴ്ച രാത്രി പിടി കൂടിയ പ്രതികളെ വ്യാഴാഴ്ച വൈകുന്നേരം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ വളപ്പിലെ മറ്റൊരു കെട്ടിടത്തില്‍ രഹസ്യ മായി സൂക്ഷിച്ചു. തുടര്‍ന്നാണ് തുടര്‍ന്നാണ് പ്രധാന പ്രതിയെ വിട്ടയച്ചതും കൂട്ടുപ്രതിയെ മാത്രം കേസില്‍പ്പെടുത്തി എഫ്ഐആര്‍ രജി സ്റ്റര്‍ ചെയ്തതും.

കോട്ടയം നഗരത്തില്‍ മയക്കുമരുന്ന് കഞ്ചാ വ് സംഘങ്ങളുടെ പ്രധാന വിപണന-കൈമാറ്റ കേന്ദ്രമാണ് തിരുവാതുക്കല്‍ പറേച്ചാല്‍ ബൈപ്പാ സ് റോസ്. മയക്കുമരുന്നുമായെ ത്തുന്ന സംഘം വാഹനങ്ങളില്‍ ബൈപ്പാസില്‍ കാത്തുകിടന്നാ ണ് കൈമാറ്റം നടത്തുന്നത്. ഇങ്ങനെ കാത്തുകിടന്ന വാഹനത്തിന്‍നിന്നാണ് പോലീസെത്തിയപ്പോള്‍ പ്രതികള്‍ ഇറങ്ങിയോടിയതും ഓടിച്ചിട്ട് പിടിച്ചതും. പ്രതിയെ ഒഴിവാക്കിയ സംഭവം ഒതുക്കി ത്തീര്‍ക്കാന്‍ പോലീസിനുള്ളില്‍ ശ്രമങ്ങള്‍ നടക്കുന്നതായും വി വരമുണ്ട്. സ്ഥലത്തുണ്ടായിരുന്ന യുവാവിനെ സംശയം തോന്നി കസ്റ്റഡിയിലെടുത്തെന്ന പോലീസിന്റെ വാദം നുണയാണെ ന്ന് രഹസ്യാന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഒഴിവാക്കിയ പ്രതിയുടെ മൊബൈല്‍ പിന്തുടര്‍ന്നാണ് പോലീസെത്തിയത്. ഇയാള്‍ വാടകക്കെടുത്ത കാറില്‍നിന്നാണ് ഇരുവരും ഇറങ്ങിയോടിയത്