തിരുവനന്തപുരം: വീണ്ടും കേരളം പിടിക്കാനുളള ലക്ഷ്യത്തിന്റെ മുന്നൊരുക്കം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തുടങ്ങുന്നു. ആരോപണ വിധേയനായ പ്രസ് സെക്രട്ടറി പി.എം മനോജിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്നും ഒഴിവാക്കാന്‍ ആലോചിക്കുന്നത്്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നുളള ആരോപണം ഏറെ നാളായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അതില്‍ തന്നെ പി.എം മനോജിനെതിരെ വളരെ ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച സൂചന മുഖ്യമന്ത്രിതന്നെ ഓഫീസ് സ്റ്റാഫിന്റെ യോഗത്തില്‍ നല്‍കിയതായി അറിയുന്നു.
പിആര്‍ഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകള്‍ മകന്റെ സ്ഥാപനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയര്‍ന്നിരുന്നു. പി ആര്‍ഡി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നത്.