Spread the love

കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ ജോസ് കെ മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ് എംഎൽഎ.

ജോസ് കെ മാണിയോ കേരള കോൺഗ്രസിന്റെ ഏത് നേതാവ് മത്സരിച്ചാലും യുഡിഎഫ് മണ്ഡലമായ കടുത്തുരുത്തിയിൽ നില ഭദ്രമാണ് ‘കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കടുത്തുരുത്തിയിൽ യുഡിഎഫിന് ലഭിച്ചത്.അസംബ്ലി ഇലക്ഷനിൽ അത് ഇരുപതിനായിരം ആക്കി ഉയർത്തും.

 

അതിനുള്ള ചിട്ടയായ പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്.കടുത്തുരുത്തി ബൈപ്പാസിൻ്റെ ഉദ്ഘാടനം രണ്ടുമാസങ്ങൾക്കുള്ളിൽ നടക്കും.നിരവധിതവണ അനിശ്ചിതത്തിലായ പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നിർമല ജിമ്മിയുടെ ഇത് സംബന്ധിച്ച ആരോപണങ്ങൾഅടിസ്ഥാനരഹിതമാണ്.ബൈപ്പാസ് തുരങ്കം വയ്ക്കാൻ സ്ഥലം എംഎൽഎയായ താൻ ശ്രമിച്ചിട്ടില്ല.

 

താൻ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത് തൻറെ നാട്ടുകാരായ മലയാളികൾ അമേരിക്കയിൽ ഉള്ളതിനാലാണ്.മാണിസി കാപ്പൻ എംഎൽഎ യെ ക്ഷണിച്ചത് വോളി ബോളുമായി ബന്ധപ്പെട്ട പരിപാടിക്കായാണ് ‘

കാപ്പൻ ജിമ്മി ജോർജിനൊപ്പം വോളിബോൾ കളിച്ച താരമാണ് ‘തനിക്കും അല്പം വോളിബോൾ അറിയാം.ഇതൊന്നും അറിയാത്ത ജോസ് കെ മാണിയെ ആരു വിളിക്കാനാണ് ‘