ന്യൂഡൽഹി : ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാനെ (26) പൊലീസ് വെടിവച്ചു പിടികൂടി. ബുധനാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ആണ് സംഭവം.21) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ജിം ട്രെയ്നറായിരുന്നു ഇമ്രാൻ. ഇയാളെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ വെടിവയ്പ്പ് ഉണ്ടായെന്ന് പൊലീസ് അറിയിച്ചു. ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി, കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകശേഷം ഇമ്രാൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു.

