കോട്ടയം: എം ഡിഎംഎയുമായി പിടിയിലായ പ്രതിയെ പോലീസ് വിട്ടയച്ച സം ഭവത്തില്‍ ആരോപണവിധേയ നായ എസ്ഐക്ക് സ്ഥലംമാറ്റം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷ നിലെ മുതിര്‍ന്ന എസ്ഐയെയാ ണ് ജില്ലയുടെ കിഴക്കന്‍ മേഖല യിലെ സ്റ്റേഷനിലേയ്ക്ക് മാറ്റിയത്.
ഏപ്രില്‍ 30-ന് വൈകീട്ട് കോ ട്ടയം നഗരത്തിലെ പാറേച്ചാല്‍ ബൈപ്പാസ് റോഡില്‍ നിര്‍ത്തി യിട്ടിരുന്ന കാറില്‍നിന്ന് ഇറങ്ങി യോടിയ രണ്ടു യുവാക്കളെയാ ണ് വില്പനയെത്തിച്ച 11.9 ഗ്രാം എംഡിഎംഎയുമായി പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. നാട്ടുകാര്‍ കൂടിയതോടെ ഇവരെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച വൈകു ന്നേരംവരെ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചശേഷം ഒരു പ്രതിക്കെതിരേ എഫ്ഐ ആര് രജിസ്റ്റര്‍ചെയ്ത് അറസ്റ്റ് രേ ഖപ്പെടുത്തി. മറ്റേ പ്രതിയെ അറ സ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. 20 വര്‍ഷംവരെ തടവും, രണ്ടുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെയാണ് പ്രതിയെ പോലീസ് വിട്ടയച്ചത്.
രാത്രിയും പകലും നീണ്ട ‘ഒത്തുതീര്‍പ്പ്’ ചര്ച്ചകള്ക്കൊടു വിലാണ് പോലീസ് പ്രതിയെ നിയെ വിട്ട് യച്ചതെന്നായിരുന്നു അന്ന് ഉയര് ന്ന ആരോപണം. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുടെ ശരീരത്തില്‍നിന്ന് മാത്രമാണ് എം ഡിഎംഎ പിടിച്ചെടുത്തത് എന്ന തിനാലാണ് ഇയാളെ മാത്രം പ്രതിയാക്കിയതും മറ്റെയാളെ വിട്ടതെന്നുമായിരുന്നു ഇതുസംബന്ധിച്ച പോലീസ് നല്കിയ വിശ ദീകരണം.
വിട്ടയക്കപ്പെട്ട യുവാവ് കൊ ലപാതകമുള്പ്പെട നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാസംഘത്തിലെ പ്രധാനിയും ബ്ലേഡ് പണമിടപാടുകാരനു മാണെന്നാണ് വിവരം. സംസ്ഥാ നവ്യാപകമായി സര്‍ക്കാരും രാ ഷ്ട്രീയസാമൂഹികമത സംഘട നകളും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയ ഘട്ടത്തിലെ പോലീസ് നടപടി വിവാദമായ തോടെ സംസ്ഥാന പോലീസ് ഉപ മേധാവി (ഇന്റലിജന്‍സ്) സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ആസ്ഥാനത്തുനി ന്ന് നേരിട്ടുള്ള അന്വേഷണം നട ന്നുവരികയാണ്.
പ്രതിയെ വിട്ടയക്കാന്‍ കോട്ടയം നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി ഇടപെട്ടതായും ഇവര്‍ക്ക് പോലീസിലുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ ബന്ധ ങ്ങളുള്ളതായും വിവരം പുറത്തു വന്നിരുന്നു.
നേരത്തെ അരോപണങ്ങള്‍ നേരിട്ടിട്ടുള്ള യുവതി മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഇടനി ലക്കാരിയാണെന്നും ആക്ഷേപ മുണ്ട്. ഇവരുമായി ബന്ധമുള്ള വരെക്കുറിച്ചുള്ള വിവരങ്ങളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നതായാ ണ് സൂചന.