Spread the love

പത്തനംതിട്ട : ഹാമിൾട്ടൺ കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കോഴഞ്ചേരി മാരാമൺ കോന്നാത്ത് വീട്ടിൽ റെഞ്ചി ജോണിന്റെ മകൻ കപിൽ രഞ്ജി തമ്പാനാണ് മരിച്ചത്.

കാലിഡോണിയ ഹാമിൽട്ടൺ ഹൈ വേയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളായ അമയിൽ കൊന്നാത്ത് രഞ്ജി ജോണിനും സ്വപ്നയ്ക്കും ഒപ്പം കുവൈത്തിലാണ് കപിൽ താമസിച്ചിരുന്നത്.

സംഗീതജ്ഞനും, സൗണ്ട് എൻജിനീയറുമായ ഇദ്ദേഹം ഹാമിൽട്ടണിലാണ് താമസം. അതേസമയം അപകടത്തിൽ സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സയിലാണ്.വെസ്റ്റ് റീജിയൺ ഒ പി പി ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് എൻഫോഴ്സ്മെൻ്റ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.