Spread the love

കോട്ടയം: വിഴിഞ്ഞം ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പുതുപ്പള്ളിയിലെത്തിയ കോവളം എംഎല്‍എ എം വിന്‍സെന്റ്‌വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് എത്തിയത്.

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ന് നടക്കാനിരിക്കെയാണ് അതിന് മുന്നോടിയായി എംഎല്‍എ കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്.പുലര്‍ച്ച സ്ഥലത്തെത്തിയ എംഎല്‍എ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ എംഎല്‍എയായ വിന്‍സെന്റിന്റെ പുതുപ്പള്ളി സന്ദര്‍ശനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയമായ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്.

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും റോഡ്-റെയില്‍ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.ഉമ്മന്‍ചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിന്‍സെന്റ് പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്റ് പ്രതികരിച്ചു