Spread the love

കോട്ടയം: വഖഫ് ഭേദഗതി ബില്ലിലൂടെ അധികാരത്തിന്റെ അഹന്ത പ്രകടിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ രാജ്യത്തിന്റെ പൊതുവികാരമുണര്‍ന്നത് ആശാവഹമാണെന്നും രാഷ്ട്രത്തിന്റെ ശക്തമായ ജുഡീഷ്യറിയുടെ നിരീക്ഷണണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് നാസര്‍ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു.

ഏപ്രില്‍ 25ന് താമരശ്ശേരിയില്‍ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായ സംസ്ഥാനതല യൂത്ത് വൈബിന് യോഗം അന്തിമ രൂപം നല്‍കി. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി സംസ്ഥാനപ്രഖ്യാപന സമ്മേളനം 18ന് കാസര്‍ഗോഡ് കുഞ്ചത്തൂരില്‍ സംഘടിപ്പിക്കും.

ഭാരവാഹികളായ ബരീര്‍ അസ്‌ലം, കെ.എം.എ അസീസ്, ഡോ: ജംഷീര്‍ ഫാറൂഖി, ആദില്‍ അത്വീഫ് സ്വലാഹി, റഹ് മത്തുല്ല സ്വലാഹി, യാസര്‍ അറഫാത്ത്, സിറാജ് ചേലേമ്പ്ര, സൈദ് മുഹമ്മദ്, ശംസീര്‍ കൈതേരി എന്നിവര്‍ സംസാരിച്ചു.