Spread the love

കോട്ടയം പൈതൃകയാത്ര

 

കോട്ടയം പട്ടണത്തിൻ്റെ ചരിത്രവും പൈതൃകവും തേടി Roots& Roads ഒരു യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 രാവിലെ 8 മണിക്ക് കോട്ടയം തളിയിൽ ക്ഷേത്രസങ്കേതത്തിൽ വച്ച് “ആധുനിക കോട്ടയത്തിൻ്റെ ശില്പി”യായി കീർത്തികേട്ട ദിവാൻ ടി. രാമറാവുവിൻ്റെ പ്രപൗത്രനായ ആർ. പത്മനാഭറാവു ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര വൈകുന്നേരം 4.30-ന് നാട്ടകം അക്ഷരം മ്യൂസിയത്തിലെത്തി സമാപിക്കും.

 

പതിനഞ്ചാം നൂറ്റാണ്ടോടെ തളിക്കോട്ട ആസ്ഥാനമായി തെക്കുകൂർ രാജവംശം ജനപഥമായി വികസിപ്പിച്ച പഴയ കോട്ടയത്തെ അങ്ങാടികളും ആരാധനാലയങ്ങളും ചരിത്രസ്‌മാരകങ്ങളും പുരാവസ്തുശേഷിപ്പുകളും നേരിൽ കണ്ട് മനസിലാക്കിയ ശേഷം വിദ്യാഭ്യാസത്തിനും അച്ചടിക്കും അടിത്തറ പാകിയ പ്രമുഖ സ്ഥാപനങ്ങൾ സന്ദർശിക്കും. തുടർന്ന് തിരുനക്കര കേന്ദ്രീകരിച്ച് പത്തൊമ്പതാം നൂറ്റാണ്ടോടെ വികാസം പ്രാപിച്ച ആധുനിക കോട്ടയത്തിൻ്റെ പൈതൃകവിശേഷങ്ങൾ നേരിൽ കണ്ടറിയും. അച്ചടിയുടെയും ഭാഷയുടെയും സാഹിത്യത്തിൻ്റെയും ചരിത്രം പറയുന്ന അക്ഷരം മ്യൂസിയം സന്ദർശിക്കുന്നതോടെ യാത്ര പൂർത്തിയാകും.

 

യാത്രാസംഘത്തിൽ പരമാവധി 42 പേരെയാണ് ഉൾപ്പെടുത്തുന്നത്. AC ബസിലാണ് യാത്ര. സന്ദർശനത്തിനിടയിൽ ഒന്നര കിലോമീറ്ററെങ്കിലും ബസ് വരാത്ത വഴിയിലുടെ നടക്കേണ്ടതായിവരും. ഉച്ചഭക്ഷണം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 7.00 ന് കോട്ടയം ബേക്കർ മെമ്മോറിയൽ GHSS ൻ്റെ ഗ്രൗണ്ടിൽ ബസ് യാത്രയ്ക്ക് തയ്യാറായിരിക്കും.

 

സന്ദർശന സ്ഥലങ്ങൾ:

7.30 AM – കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രം

(ഫ്ലാഗ് ഓഫ് )

8.00 AM – തിരുമല വെങ്കിടേശ്വര ക്ഷേത്രം

8.30 AM – താഴത്തങ്ങാടി തെരുവ്

9.30 AM – താഴത്തങ്ങാടി ജുമാ മസ്ജിദ്

10.00 AM – കോട്ടയം വലിയപള്ളി

10.30 AM – കോട്ടയം ചെറിയപള്ളി

11.00 AM – പുത്തനങ്ങാടി കുരിശുപള്ളി

11.30 PM – പഴയ സെമിനാരി

12.00 PM – സി. എസ്. ഐ മ്യൂസിയം

12.30 PM – സി. എം. എസ് കോളജ്

1.00 PM – ദീപിക

1.20 PM – ബേക്കർ സ്കൂൾ (ഉച്ചഭക്ഷണം)

2.00 PM – നാഗമ്പടം മഹാദേവക്ഷേത്രം

2.30 PM – മലയാള മനോരമ

3.00 PM – തിരുനക്കര മഹാദേവർ ക്ഷേത്രം

3.30 PM – വയസ്കര കൊട്ടാരം

4.00 PM – കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം

4.30 PM – അക്ഷരം മ്യൂസിയം

 

ഈ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://rootsandroads.online/

എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്. മറ്റു വിശദാംശങ്ങൾക്ക് 9037470750 എന്ന നമ്പറിൽ മനീഷ് കുഴിവേലിയുമായി ബന്ധപ്പെടുക.