Spread the love

കോട്ടയം : ഇടതുമുന്നണി വിടാന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സമ്മര്‍ദം ഏറെയുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രമോദ് നാരായണന്‍ എംഎല്‍എ. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്നതാണ് ഈ അഭിപ്രായ പ്രകടനം.

കേരള കോണ്‍ഗ്രസിന് (എം) എല്‍ഡിഎഫ് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ല’യുഡിഎഫില്‍ ചേരണമെന്നുള്ള ആവശ്യം സഭകളുടെ ഭാഗത്തുനിന്നുണ്ട്. എന്നാല്‍ അങ്ങനെ ചെയ്താല്‍ വോട്ടു ചെയ്ത ജനങ്ങള്‍ വിശ്വാസ വഞ്ചകനായി കാണുന്ന സാഹചര്യം സൃഷ്ടിക്കും. സമ്മര്‍ദം ഉണ്ടെങ്കിലും ഇപ്പോള്‍ മുന്നണി മാറുന്നതിനോടു യോജിപ്പില്ല. ഇതു സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കും ഇപ്പോള്‍ പ്രസക്തി ഇല്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കിയതും അദ്ദേഹം ചൂണ്ടികാട്ടി.

യുഡിഎഫിന്റെ ഭാഗമാകണം മാണി ഗ്രൂപ്പ് എന്ന് സഭകള്‍ക്കു പുറമേ മുസ് ലീം ലീഗും ആഗ്രഹിക്കുന്നു.