വിജയവാഡ: തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് പൊള്ളലേറ്റ ഒന്നരവയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കൊരപാടു അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്.
സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്‌കൂളിലെത്തിയത്.കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞു കളിക്കാനായി ഇറങ്ങി. അപ്പോൾ കണ്ട ഒരു പൂച്ചയ്ക്ക് പിന്നാലെ ഓടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ചികിത്സയിയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

