കോട്ടയം: യാക്കോബായ സഭാ കാത്തോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങിനുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി സംഘത്തിലെ രണ്ടുപേർ സീറോ മലബാർ കത്തോലിക്കർ!.
മുൻ കേന്ദ്രമന്ത്രി അൽ ഫോൻസ് കണ്ണന്താനവും മുസ്ലീം വർഗ്ഗീയ വിദ്വേഷപ്രചാരകനായ പിസി ജോർജിന്റെ മകൻ ഷോൺ ജോർജും. പേരിന് മാത്രം യാക്കോബായ സഭക്കാരനായ ബെന്നി ബഹനാൻ എം പി മാത്രം. പ്രതിനിധി സംഘത്തെ നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ മാനദന്ധം രാഷ്ട്രീയ പ്രചരണം മാത്രമായി എന്നാണ് വിമർശനം ഉയരുന്നത്.
പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെ ഉൾപ്പെടുത്തിയതിന് പിന്നിൽ കോട്ടയം ജില്ലക്കാരനായ കേന്ദ്രമന്ത്രിയുടെ സ്വാധീനമാണ് വൃക്തമാകുന്നത്.ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനം മോഹിച്ച ഷോണിന് അത് ലഭിക്കാത്തതിലുള്ള അസംതൃപ്തിക്ക് താല്ക്കാലിക പരിഹാരവുമായി. നൃനപക്ഷക്ഷേമ വകുപ്പിൽ സുപ്രധാന സ്ഥാനം ആഗ്രഹിക്കുന്ന പിസി ജോർജിന് വർഗ്ഗീയ വിദ്വേഷ കേസുകൾ വിനയായി മാറി.പകരം ഷോൺ പുതിയ സ്ഥാന നേടാനുള്ള നെട്ടോട്ടത്തിലാണ്.
ബെയ്റുത്തിൽ 25ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന നാലംഗ പ്രതിനിധി സംഘത്തിലാണ് ബി.ജെ.പി നേതാക്കളും മുൻ കേന്ദ്ര മന്ത്രിമാരുമായ അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, ചാലക്കുടി എം.പി ബെന്നി ബെഹനാൻ എന്നിവർക്കൊപ്പം മോദി സർക്കാർ ഷോൺ ജോർജിനെ ഉൾപ്പെടുത്തിയത്.
വിദ്വേഷ കുറ്റകൃത്യത്തിന് ജാമ്യത്തിലിറങ്ങിയ ശേഷം ലവ് ജിഹാദ് ആരോപിച്ച് മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചാരണം നടത്തിയ പിതാവ് പി.സി. ജോർജിനെ ഷോൺ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.