Spread the love

ന്യൂഡല്‍ഹി : ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ബസിനു തീപിടിച്ചു. എയര്‍ഇന്ത്യ വിമാനത്തിന് മീറ്ററുകള്‍ അകലെയാണ് ബസിന് തീപ്പിടിച്ചത്.

ഗ്രൗണ്ട് സര്‍വീസ് കൈകാര്യം ചെയ്യുന്ന എയര്‍ഇന്ത്യ സാറ്റ്‌സിനു കീഴിലുള്ള ബസിനാണ് തീപിടിച്ചത്. അതേസമയം സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല എന്നാണ് വിവരം. അപകടത്തിൽ ആർക്കും ആളപായം ഇല്ല.

ബസില്‍നിന്ന് തീ ഉയരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ വിമാനത്താവളത്തില്‍ അഗ്നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.