Spread the love

ബ്രസീലിലെ സാവോപോളോയിൽ സാഹസിക വിനോദമായ  ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം.

 

യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതാണ് അപകടത്തിനിടയായത്. മരിയ എഡ്വേർഡ് റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഒരു സ്വകാര്യ കമ്പനിയുമായുള്ള ജംപിനിടെയാണ് സംഭവം. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ മരിയയെ ജമ്പിങ പാഡ് അരികിലേേക്ക് കൂട്ടിക്കൊണ്ടു പോകുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. സംഭവത്തിൽ ആറു ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും യുവതി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.