തൃശൂർ : തൃശ്ശൂര്‍ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്. ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. ഇരുനില കെട്ടിടത്തിൽ 17 പേരാണ് ഉണ്ടായിരുന്നത്. അപകടം നടന്നപ്പോൾ തന്നെ 14പേർ ഓടി രക്ഷപ്പെട്ടു.
ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. രാവിലെ ഇവര്‍ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.

