Spread the love

കോട്ടയം: അഞ്ച് ദിവസമായി തുടർച്ചയായി വൈദ്യുതി മുടക്കം പതിവായ പള്ളിക്കത്തോട്ടിലെ ജനങ്ങൾ ദുരിതത്തിൽ. ഒരു ദിവസം മൂന്നോ നാലോ മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. രാത്രി എപ്പോഴോ വന്ന് പുലർച്ചക്ക് മുമ്പേ വൈദ്യുതി പോകുന്നത് പതിവായിട്ടും അധികൃതർക്ക് കുലുക്കമില്ല.

തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കണം എന്നും ശാശ്വത പരിഹാരം കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. ബിജെപി പഞ്ചായത്ത് അധ്യക്ഷൻ  ദിപിൻ സുകുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹരികുമാർ ഉത്ഘാടനം ചെയ്തു.

വൈദ്യുതി മുടക്കം മൂലം രോഗികൾക്കും, വ്യാപാരികൾക്കും, പൊതു ജനങ്ങൾക്കും ഉണ്ടാകുന്ന ദുരിതം അധികൃതർ കണ്ടില്ലന്ന് നടിച്ചാൽ ബിജെപിയുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ വിപിനചന്ദ്രൻ, ബിജെപി വാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം കെ ശിവദാസ്, മെമ്പർമാരായ അനിൽ കുമാർ വീട്ടിക്കൽ, അശ്വതി സതീഷ്, ആശ ഗിരീഷ്, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഗിരീഷ് കുമാർ, ആദർശ് കെ ആർ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ ആർ നായർ, സജി വള്ളോത്യമല, രതീഷ് പുറത്തിട്ട, ഷിനു ഇ നായർ തുടങ്ങിയവർ പങ്കെടുത്തു.