ദേവികുളം മുന്‍ എംഎല്‍എ മതം മാറിയ പട്ടികജാതിക്കാരനാണെന്ന് കിര്‍ത്താഡ്സ് കണ്ടെത്തല്‍..
ന്യൂഡല്‍ഹി: ദേവികുളം മുന്‍ എംഎല്‍എ അഡ്വ. എ രാജ ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതി വിഭാഗക്കാരനാണെന്ന് കണ്ടെത്തല്‍. ദേവികുളം മണ്ഡലത്തിലെ 2021 ലെ എതിര്‍സ്ഥാനാര്‍ഥി ഡി. കുമാര്‍ നല്കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
് കിര്‍ത്താ ഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെ യിനിങ് ആന്‍ഡ് ഡിവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ഷെഡ്യൂള്‍ ഡ് ട്രൈബ്സ്) വിജിലന്‍സ് വിഭാഗമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.. ഹിന്ദു പറയവിഭാഗത്തില്‍ പ്പെട്ട ആളാണെന്ന്, നാമനിര്ദേശപത്രി കയില് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ദേവികുളം സംവരണമണ്ഡലം ആണ്. എ.രാജ അവകാശപ്പെട്ട ജാതി/സമുദായ പദവി തെറ്റാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണംചെയ്ത ദേവികുളം മണ്ഡലത്തില്‍ ഇതരവിഭാഗക്കാരനായ എ.രാജ 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാ ജരേഖകള് ചമച്ച് മത്സരിച്ചുവെന്നു കാട്ടി, എതിര്‍സ്ഥാനാര്‍ഥി ഡി. കുമാര്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്.2021-ലെ നിയമസഭ തിരഞ്ഞെടു പ്പില്‍ സി.പി.എമ്മിലെ എ.രാജ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ ഡി.കുമാറിനെ പരാ ജയപ്പെടുത്തിയത്. തുടര്‍ന്ന് ഡി.കു മാര്‍ ഹൈക്കോടതിയെ സമീപിച്ചു. എ.രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്ന് ഡി.കുമാര്‍ വാദിച്ചു. എ.രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുംആവശ്യപ്പെട്ടു. ഹൈക്കോടതി രാജയുടെ അംഗത്വം റദ്ദാക്കി. എങ്കിലും സൂപ്രിംകോടതി തിരിച്ചു നല്കി. തുടര്‍ന്നാണ് കിര്‍ത്താഡ്സ് അന്വേഷണം നടത്തിയത്. എംഎല്‍എ എന്ന നിലയില്‍ എ രാജ കൈപ്പറ്റിയ അനധികൃത ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ആവശ്യപ്പെട്ടു.

