Spread the love

അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ സിഎസ്‌സി (69) അന്തരിച്ചു.

അയര്‍ലണ്ടിലുള്ള സഹോദരി പുത്രി ജൈസി ജിജോയെ സന്ദര്‍ശിക്കുന്നതിനായി വാട്ടര്‍ഫോര്‍ഡില്‍ എത്തിയ അദ്ദേഹത്തിന് അപ്രതീക്ഷിതമായിയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 29- തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. കോണ്‍ഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാള്‍ അസിസ്റ്റന്‍റുമായിരുന്നു.

ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്.വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ ഇന്ത്യ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. കെ.ജെ. അബ്രഹാമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. സഭയുടെ നേതൃത്വത്തില്‍ ജീവിതകാലം മുഴുവന്‍ സജീവ സാന്നിധ്യമായിരുന്ന ഫാ. ഇമ്മാനുവലിന്റെ വിയോഗം ഹോളിക്രോസ് സമൂഹത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഭൗതികശരീരം അഗര്‍ത്തലയിലെത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം. സംസ്‌കാരച്ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.