Spread the love

കോട്ടയം: മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു.

മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപം ആണ് സംഭവം. വെച്ചൂച്ചിറ വാഹമുക്ക് പാറക്കൽ വീട്ടിൽ ജെയിംസ് മാത്യു (53) ആണ് പാലാ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

വൈകുന്നേരത്തോടെ ജെയിംസ് സഞ്ചരിച്ചിരുന്ന ബൈക്കും മുക്കൂട്ടുതറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റുള്ളവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.