ഓണനാളില്‍ കേരള ഔദ്യോഗികമായി കേരളമായി
സംസ്ഥാനത്തിന് കേരള എന്ന പേരിനുപകരം ‘കേരളം’ എന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നു. ചൊവ്വാഴ്ച ഇതു സം ബന്ധിച്ച വ്യവസ്ഥകള്‍ പ്രാ ബല്യത്തിലായതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.ആഭ്യന്തരമ ന്ത്രാലയം അഡീഷണല്‍ സെക്രട്ട റി ഹിര്‍ദേഷ് കുമാറാണ് ചൊവ്വാഴ്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഇതുസംബന്ധി ച്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഈ മാസം 17-ന് രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു. ഔദ്യോഗികരേഖകളില്‍ കേരള എന്ന സ്ഥാനത്ത് കേരളം എന്നാക്കി മാറ്റുന്നതിനുവേണ്ടിയായിരുന്നു ബില്‍. വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമ ത്തിന്റെ വ്യവസ്ഥകള്‍ പ്രാബ ല്യത്തിലായി.

