Spread the love

മുൻ ബിഗ് ബോസ് മലയാളം വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോളുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ തരംഗം ആകുന്നത്. ഭുവനേശ് ആണ് വരൻ. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി. ഗുരുവായൂരിൽ വെച്ച് ഇന്നലെ പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഇപ്പോഴിതാ നവവധുവായി ഒരുങ്ങുന്നതിനു മുമ്പുള്ള അനുമോളുടെ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അമ്മയും ബന്ധുക്കളും അനുമോൾക്കൊപ്പമുള്ളത് കാണാം.അനുമോളുടെ പ്രി വെഡ്ഡിങ് ഷൂട്ടിൽ നിന്നും

കഴിഞ്ഞ ദിവസം രാത്രിയാണ് അനുമോൾ ഈ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. വിവാഹത്തെക്കുറിച്ച് ആരാധകർക്കടക്കം അറിയാത്തതിനാൽ ഇതു സാധാരണ ഫോട്ടോഷൂട്ട് ആകുമെന്നാണ് മറ്റുള്ളവരും കരുതിയത്.

‘വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള തിളക്കം’ എന്നാണ് ആദില നൂറ ചിത്രങ്ങൾക്കു താഴെ കമന്റിട്ടത്. സാധിക വേണുഗോപാൽ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചു.