Spread the love

ജെന്‍സീ സമരത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി
പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി
മോദി അമിത്ഷാ സഖ്യത്തിന്റെ പിടിഅയയുന്നുവോ

 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ചിന് പിന്നാലെ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ അമിത് ഷായോട് പാര്‍ലമെന്റിലെത്താന്‍ നിര്‍ദേശിച്ചതും രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായി. വിദ്യാര്‍ഥികളുടെ സമരത്തെ മോഹന്‍ ഭാഗവത് പിന്തുണച്ച അതേ മാതൃകയിലാണ് പ്രതിപക്ഷ ആവശ്യത്തെ സി.പി രാധാകൃഷ്ണനും പിന്തുണച്ചത്.ഒരു മന്ത്രിയോട് പാര്‍ലമെന്റിലെത്താന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വമായ ഒന്നാണ്. നേരത്തെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായിരിക്കെ ഇത്തരത്തിലുളള നിലപാടുകള്‍ എടുത്തിരുന്നു.

ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് രാജ്യസഭാദ്ധ്യക്ഷന്‍ സി.പി.രാധാകൃഷ്ണന്‍. പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന് നിര്‍ദ്ദേശം നല്‍കി.

ജൂലായ് 20ന് സമ്മേളനം തുടങ്ങിയതു മുതല്‍ വിട്ടുനില്‍ക്കുകയാണ് അമിത് ഷാ. പ്രതിപക്ഷ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന പ്രതീതി ഒഴിവാക്കാന്‍ ഭരണപക്ഷം പ്രയോഗിച്ച തന്ത്രമാണ് സഭാദ്ധ്യക്ഷന്‍ വഴിയുള്ള നീക്കമെന്നും വിലയിരുത്തുന്നു.

രാവിലെ 11ന് ബഹളത്തില്‍ രാജ്യസഭ പിരിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ സി.പി.രാധാകൃഷ്ണനെ ചേംബറില്‍ സന്ദര്‍ശിച്ച് അമിത് ഷാ വരാത്തതിലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു 12ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ 140 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ആഭ്യന്തര മന്ത്രി സഭയിലെത്തി പ്രസ്താവന നടത്താന്‍ സഭാദ്ധ്യക്ഷന്‍ നിര്‍ദ്ദേശിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടുസഭ തടസപ്പെടുത്തി പ്രതിഷേധിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സി.പി.രാധാകൃഷ്ണന്റെ അപ്രതീക്ഷിത ഇടപെടല്‍ നടത്തിയത്.

12ന് വിദേശ സംഭാവന നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ) ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കായി അമിത് ഷാ സഭയിലെത്തും. ബില്‍ ജെ.പി.സിക്ക് വിട്ടേക്കും. അതേസമയം, പ്രത്യേക സമ്മേളനം വിളിച്ച് വനിതാ സംവരണ ബില്‍ പാസാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചതായാണ് സൂചന.തുടര്‍ച്ചയായ 14-ാം ദിവസവും ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തില്‍ ചോദ്യോത്തര വേള തടസപ്പെട്ടിരുന്നു. ചര്‍ച്ചയില്ലാതെ ടാക്സേഷന്‍ ബില്‍ നാലു മിനിട്ടുകൊണ്ട് പാസാക്കി.